സുകാന്തിന്റെ ജാമ്യഹർജി: 22ലേക്ക് മാറ്റി

Thursday 17 April 2025 2:34 AM IST

കൊച്ചി:തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വാദത്തിനായി 22ലേക്ക് മാറ്റി.ഹർജിയെ എതിർത്ത് കക്ഷിചേരാൻ യുവതിയുടെ അമ്മ നൽകിയ അപേക്ഷ ജസ്റ്റിസ് സി. പ്രതീപ്‌ കുമാർ അനുവദിച്ചു. അറസ്റ്റ് വിലക്കണമെന്ന സുകാന്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.തങ്ങളുടെ വിവാഹം വീട്ടുകാർ എതിർത്തതാണ് യുവതിയെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്നാണ് ഹർജിക്കാരന്റെ വാദം.യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ മാതാപിതാക്കളുടെ നിലപാടിന്റെ ഫലമായിരിക്കുമെന്നും ആരോപിക്കുന്നു.ഈ സാഹചര്യത്തിലാണ് യുവതിയുടെ അമ്മ കക്ഷിചേർന്നത്.ഐ.ബി ഉദ്യോഗസ്ഥനായ സുകാന്ത് ഒളിവിലാണ്.മാനഭംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.