എ.കെ- 203 തോക്കുകൾ വാങ്ങാൻ പൊലീസ്
Thursday 17 April 2025 2:41 AM IST
തിരുവനന്തപുരം: നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻസാസ് തോക്കുകൾക്ക് പകരം അത്യാധുനിക എ.കെ-203 റൈഫിളുകൾ വാങ്ങാൻ പൊലീസ്. 250 എണ്ണമാണ് വാങ്ങുക. രണ്ടരക്കോടി രൂപയാണ് ചെലവ്. ഇൻസാസ് തോക്കുകൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ കേന്ദ്ര നിർദ്ദേശപ്രകാരമാണിത്. ഒരെണ്ണത്തിന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെയാണ് വില.കരസേന ഉപയോഗിക്കുന്ന റൈഫിളുകളാണിത്. നാലു കിലോഗ്രാം ഭാരമുള്ള എ.കെ-203 തോക്കുകളുപയോഗിച്ച് മിനിറ്റിൽ 700 റൗണ്ട് വെടിവയ്ക്കാം.എ.കെ-47,ഇൻസാസ്,എസ്.എൽ.ആർ ഇനത്തിലെ തോക്കുകളും പൊലീസിനുണ്ട്.