കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Thursday 17 April 2025 1:19 AM IST

കൊല്ലം: വിൽപ്പനയ്‌ക്കെത്തിച്ച ആറ് കിലോ കഞ്ചാവുമായി കുണ്ടറ പടപ്പക്കര സ്വദേശികളായ മുളവന നെല്ലിമുക്കം ജോയ് വിലാസത്തിൽ എസ്. അനിൽ (40), മുളവന ജോസഫ് വിലാസത്തിൽ ലിജു (32) എന്നിവർ പിടിയിൽ. ഒറീസയിൽ നിന്നു വാങ്ങിയ കഞ്ചാവുമായി ട്രെയിനിൽ വിജയവാഡയിൽ എത്തി അവിടെ നിന്ന് കൊല്ലം സ്റ്റേഷനിൽ എത്തിയ പ്രതികളെ എ.സി.പി എസ്. ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഡാൻസഫ് അംഗങ്ങളാണ് പിടികൂടിയത്. ഇരുവരും മൊത്തക്കച്ചവടക്കാരാണ്. എസ്.ഐ സായി സേനൻ, എസ്.ഐമാരായ ഹരിലാൽ, ബൈജു ജെറോം, എ.എസ്.ഐ സുനിൽ, സീനു, മനു സാജു, സി.പി.ഒ ദിലീപ്, അനു, തുശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.