അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി

Thursday 17 April 2025 1:20 AM IST

കൊ​ല്ലം: ഇ​ട​ത​ട​വി​ല്ലാ​ത്ത വി​ക​സ​ന പ്ര​വർ​ത്ത​ന​ങ്ങൾ യാ​ഥാർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യിൽ അ​ഷ്ട​മു​ടി കേ​ന്ദ്രീ​ക​രി​ച്ച് 59 കോ​ടി രൂ​പ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ പ​റ​ഞ്ഞു. സി.കേ​ശ​വൻ സ്​മാ​ര​ക ടൗൺ​ഹാ​ളിൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ വാർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച സം​ഘാ​ട​ക സ​മി​തി യോ​ഗം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.എൽ.എ​മാ​രാ​യ എം.നൗ​ഷാ​ദ്, ജി.എ​സ്.ജ​യ​ലാൽ, മേ​യർ ഹ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ. ഗോ​പൻ, ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്, ഡെ​പ്യൂ​ട്ടി മേ​യർ എ​സ്.ജ​യൻ, ക​മ്മി​ഷ​ണർ കി​രൺ നാ​രാ​യ​ണൻ, റൂ​റൽ എ​സ്.പി സാ​ബു മാ​ത്യു, എ.ഡി.എം ജി.നിർ​മൽ​കു​മാർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷൻ സെ​ക്ര​ട്ട​റി ഡോ. സി.ഉ​ണ്ണി​ക്കൃ​ഷ്​ണൻ, ജി​ല്ലാ സ്‌​പോർ​ട്‌​സ് കൗൺ​സിൽ പ്ര​സി​ഡന്റ് എ​ക്‌​സ് ഏ​ണ​സ്റ്റ്, സം​സ്ഥാ​ന ക​ശു​അ​ണ്ടി വി​ക​സ​ന കോർ​പ്പ​റേ​ഷൻ ചെ​യർ​മാൻ എ​സ്.ജ​യ​മോ​ഹൻ, കെ.എ​സ്.എ​ഫ്.ഇ ചെ​യർ​മാൻ കെ.വ​ര​ദ​രാ​ജൻ, ഷോ​പ്‌​സ് ആൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെന്റ്‌​സ് ബോർ​ഡ് ചെ​യർ​മാൻ കെ.രാ​ജ​ഗോ​പാൽ, ശ്രീ​നാ​രാ​യ​ണ ഓ​പ്പൺ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാൻ​സ​ലർ വി.പി.ജ​ഗ​തി രാ​ജ്, എൻ.എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി പി.ഷി​ബു തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.