പ്രതിധ്വനി ഏകദിന ശിൽപശാല

Thursday 17 April 2025 3:13 AM IST

മലപ്പുറം: നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കേരള ബ്രാഞ്ചും മലപ്പുറം കേന്ദ്രീകരിച്ചുള്ള കാഴ്ചാപരിമിതരുടെ സാമൂഹ്യ കൂട്ടായ്മയായ മലപ്പുറം പില്ലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രതിധ്വനി' ഏകദിന ശിൽപശാല നാളെ മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ നടക്കും. രാവിലെ 10ന് ഇ.ടി. മുഹമ്മദ് ബഷിർ എം.പി ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.പി.എ മജിദ് എം.എൽ.എ പങ്കെടുക്കും. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും നിയമ സംരക്ഷണവും, കാഴ്ചാപരിമിതരും സന്നദ്ധ സംഘടനകളുടെ ആവശ്യകതയും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ കെ.വി.ഫർഷാദ്, പി.പി.യൂസുഫ്,​ അലവികുട്ടി ഹാജി, കെ.പി.മൊയ്തീൻ ഹാജി അറിയിച്ചു.