അരിക്കോട് സെവൻസ് ടൂർണമെന്റ് 19ന് ചെമ്പപറമ്പിൽ
Thursday 17 April 2025 3:15 AM IST
മലപ്പുറം: വാസ്‌ക് വെള്ളേരിയും ടൗൺ ടീം അരീക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന മുഹമ്മദ് അരീക്കോട് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന് 19 മുതൽ വെള്ളേരി ചെമ്പപ്പറമ്പ് കല്ലട കുട്ടിഹസൻ ഹാജി സ്റ്റേഡിയത്തിൽ തുടക്കമാവും. 26 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
അരീക്കോട് ബഡ്സ് സ്‌കൂളിന് വാഹനം വാങ്ങുന്നതിനും പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ടൂർണമെന്റിന്റെ ലാഭം വിനിയോഗിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ കെ.ടി.അഷറഫ്, അനീസ് ബാബു, സി.ടി.മുനീർ ബാബു, ലത്തീഫ് വെള്ളേരി, ഫിറോസ് പന്തക്കാലത് അറിയിച്ചു.