ബ്രോഷർ പ്രകാശനം
Thursday 17 April 2025 3:17 AM IST
വണ്ടൂർ : വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ ബ്രോഷർ എ.പി അനിൽ കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. സമഗ്ര ശിക്ഷാ കേരള, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സെന്ററിൽ കോസ്മറ്റോളജിസ്റ്റ്, ബേക്കിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് അനുവദിച്ചിരിക്കുന്നത്. യോഗ്യത എസ്.എസ്.എൽ.സി. പ്രവേശനം സൗജന്യം. 25 പേർക്കാണ് ഒരു കോഴ്സിൽ പ്രവേശനം. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലുമാവും ക്ളാസ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സും മൂല്യനിർണയവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയ സർക്കാർ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കും.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷരീഫ് തുറക്കൽ അദ്ധ്യക്ഷത വഹിച്ചു.