കടുങ്ങല്ലൂരപ്പദാസ പുരസ്കാരം

Friday 18 April 2025 12:51 AM IST

ആലുവ: കിഴക്കെ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം സേവകനായി 52 വർഷം പിന്നിട്ട തോണിപ്പള്ളത്ത് രാജശേഖരൻ നായർക്ക് 'കടുങ്ങല്ലൂരപ്പദാസ' പുരസ്കാരം നൽകി ആദരിച്ചു. കിഴക്കെ കടുങ്ങല്ലൂർ പൗരാവലി ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പി. രാജീവ് പുരസ്കാരം സമ്മാനിച്ചു. 15,555 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.

ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷനായി. കവി രാജീവ് തെക്കൻ മംഗളപത്രം വായിച്ചു. ദേവസ്വം ട്രസ്റ്റ് മുൻ സെക്രട്ടറി വി.ജി. ജനാർദ്ദനൻ നായർ, എസ്. സുനിൽകുമാർ, ടി.എം.കെ കുടുംബയോഗം പ്രസിഡന്റ് സതീഷ് കുമാർ, എ.വി. ഗോപാലകൃഷ്ണൻ, ബി. പ്രസാദ്, ശ്രുതിലയം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.