'അപ്പൂപ്പൻതാടി ' വേനലവധി ക്യാമ്പ്

Friday 18 April 2025 12:02 AM IST
കുട്ടികൾക്കുള്ള കരകൗശല വേനലവധി ക്യാമ്പ് '

കോഴിക്കോട്:കരകൗശല കൂട്ടായ്മയായ ധരണി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള കരകൗശല വേനലവധി ക്യാമ്പ് 'അപ്പൂപ്പൻതാടി' യുടെ സീസൺ -3 25ന് തുടക്കമാകും. മേയ്‌ രണ്ടു വരെ ചാലപ്പുറം എൻ.എസ്.എസ് സ്കൂളിലും മേയ്‌ 3 മുതൽ 10 വരെ ബിലാത്തിക്കുളത്തുള്ള തപോവനം പാർക്കിലുമാണ് ക്യാമ്പ്. കുട്ടികൾക്ക് സൗകര്യമുള്ള ഏതെങ്കിലും ഒരു ക്യാമ്പ് തെരഞ്ഞെടുക്കാം. ആറു മുതൽ പതിമൂന്നു വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഒറിഗാമി, പോട്ടറി, ക്ലെയ് മോഡലിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫ്ലവർ മേക്കിംഗ്, ബോഡി പെയിന്റിംഗ്, ലൈവ് സ്കെച്ച് തുടങ്ങി വിവിധ കലാ-കരകൗശല ഇനങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും ഫോൺ: 9061881166 - 9048034002