കാനകൾ നിർമ്മിക്കും
Friday 18 April 2025 12:59 AM IST
അങ്കമാലി: അങ്കമാലി നഗരസഭ കിഴക്കേ അങ്ങാടി വാർഡിൽ ഓൾഡ് ട്രഷറി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ നിർമ്മിക്കുന്നതിനും ടൈലുകൾ ലെവൽ ചെയ്യുവാനും തീരുമാനിച്ചു. നവീകരണ പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ നഗര ചെയർമാൻ അഡ്വ. ഷിയോ പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചെയർമാൻ മാത്യു തോമസ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലക്‌സി ജോയ്, പോൾ ജോവർ, ടി.വൈ. ഏലിയാസ്, ടി.വി. ശോഭിനി, എ.ഇ. പ്രസാദ്, ഡാന്റി ജോസ് കാച്ചപ്പിള്ളി, പോൾ കെ. ജോസഫ്, വർക്കി പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.