'ഒപ്പം' മെഡിക്കൽ ക്യാമ്പ്: 642 കണ്ണടകൾ വിതരണം ചെയ്തു

Friday 18 April 2025 1:12 AM IST
'ഒപ്പം' മെഡിക്കൽ ക്യാമ്പിൽ നേത്രപരിശോധനയുടെ ഭാഗമായി കുന്നുകരയിൽ സംഘടിപ്പിച്ച സൗജന്യ കണ്ണട വിതരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒപ്പം' മെഡിക്കൽ ക്യാമ്പിൽ നേത്രപരിശോധനയുടെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട 642 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. കുന്നുകരയിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. നാല് വർഷങ്ങളിലായി 2246 കണ്ണടകളാണ് വിതരണം ചെയ്തത്.

ആധുനിക പരിശോധന സൗകര്യങ്ങൾ ഒരുക്കിയാണ് കഴിഞ്ഞ ഫെബ്രുവരി 16 ന് കുന്നുകരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പതിനായിരത്തോളം പേർ പങ്കെടുത്തിരുന്നു. ക്യാമ്പിന്റെ തുടർച്ചയായി 50 ശസ്ത്രക്രിയകൾ സൗജന്യമായി നടത്താനുള്ള സമ്മതപത്രം കിൻഡർ ആശുപത്രി കൈമാറിയിട്ടുണ്ട്.

കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത നാസർ, പി.എം. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. വർഗീസ്, കാസിം, വി.കെ. അനിൽ തുടങ്ങിയവർ സംസാരിച്ചു.