റേഷൻ ഡീലേഴ്സ് അസോ.സമ്മേളനം
Friday 18 April 2025 12:02 AM IST
കൊയിലാണ്ടി: വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഫർക്ക സമ്മേളനം ആവശ്യപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി. ശിവശങ്കരൻ അദ്ധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, പുതുക്കോട്ട് രവീന്ദ്രൻ, മാലേരി മൊയ്തു, വി.എം. ബഷീർ, വി.പി നാരായണൻ, ടി. സുഗതൻ, കെ.കെ. പ്രകാശൻ, കെ.കെ.പരീത്, പി. വേണുഗോപാലൻ, ജ്യോതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എഫ്.സി.ഐയിൽ നിന്ന് റേഷൻ സാധനങ്ങൾ നേരിട്ട് റേഷൻ കടയിൽ എത്തിക്കുക, റേഷൻ കടകളുടെ എണ്ണം കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവെച്ചു.