ബാലസംഘം ക്യാമ്പിന് തുടക്കം

Friday 18 April 2025 12:02 AM IST
ബാലസംഘം തിരുവമ്പാടി ഏരിയ ക്യാമ്പ്

മുക്കം: ബാലസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ "വേനൽതുമ്പികൾ" പരിശീലന ക്യാമ്പ് മണാശ്ശേരി ഗവ.യു.പി.സ്കൂളിൽ തുടങ്ങി. ജില്ല പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചിത്രാംബരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ വി. സുന്ദരൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ബാലസംഘം ഏരിയ സെക്രട്ടറി പി. കെ. അരുൺ, ഏരിയ കോ ഓർഡിനേറ്റർ എം.കെ. പ്രജീഷ് , ഏരിയ കമ്മിറ്റി അംഗങ്ങളായ എ.കെ. ഉണ്ണികൃഷ്ണൻ, എം. ഗോവിന്ദൻ, ദേവദാസൻ, ശിശിര,സനൂപ്, അനന്യ എന്നിവർ പ്രസംഗിച്ചു. എൻ.ചന്ദ്രൻ സ്വാഗതവും സ്മിത ബാബു നന്ദിയും പറഞ്ഞു.