കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികൾ, ക്ഷേത്രോപദേശക സമിതിക്ക് പങ്കില്ല

Thursday 17 April 2025 6:48 PM IST

കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആർ.എസ്. എസ് സ്ഥാപക നേതാവായ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യവ്യക്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

സംഭവത്തിൽ ഇ​ര​വി​പു​രം​ ​സ്വ​ദേ​ശി​ ​അ​ന​ന്ദ​വി​ഷ്ണു​വി​ന്റെ​ ​പ​രാ​തി​യി​ൽ​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തിരുന്നു.​ ​സം​ഘാ​ട​ക​രാ​യ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശ്രാ​മം​ ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്രം​ ​ഉ​പ​ദേ​ശ​ക​സ​മി​തി,​ ​കൊ​ല്ലം​ ​പു​തി​യ​കാ​വ് ​ക്ഷേ​ത്രം​ ​ട്ര​സ്റ്റ് ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​കേ​സ്.​ പൂരത്തിൽ പുതി​യ​കാ​വ് ​ക്ഷേ​ത്രം​ ​അ​ണി​നി​ര​ത്തി​യ​ ​കു​ട​മാ​റ്റ​ത്തി​ലാ​ണ് ​ആർ.എസ്.എസ് നേതാവ് ഹെ​ഡ്ഗേ​വാ​റി​ന്റെ​ ​ചി​ത്ര​വും​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​പോ​ലു​ള്ള​ ​മ​ത​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​ആ​ഘോ​ഷ​ങ്ങ​ളി​ലും​ ​മ​റ്റും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​ആ​ശ​യ​ങ്ങ​ളോ,​ ​കൊ​ടി​തോ​ര​ണ​ങ്ങ​ളോ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ​പ​രാ​തി.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സും​ ​ഡി.​വൈ.​എ​ഫ്.​ഐ​യും​ ​ സംഭവത്തിൽ പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ അതേസമയം കു​ട​നി​ർ​മ്മാ​ണം​ ​ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​പൂ​രം​ ​ക​മ്മി​റ്റി​ ​അ​റി​യു​ന്ന​തെ​ന്നു​മാ​ണ് ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​യു​ന്ന​ത്.