@ അവധിക്കാല യാത്രയ്ക്ക് റെയിൽവേയുടെ സമ്മാനം 10 ട്രെയിനുകളിൽ അധിക കോച്ച്

Friday 18 April 2025 12:02 AM IST
റെയിൽവേ

കോഴിക്കോട്: അവധിക്കാല യാത്രക്കാർക്ക് റെയിൽവേയുടെ സമ്മാനം. തിരക്ക് പരിഗണിച്ച് 10 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ഈ മാസം 22 വരേയാണ് അധിക കോച്ചുകൾ ഉണ്ടാവുക. അ​വ​ധി​ ​ ​തി​രക്ക് പരിഗണിച്ച്​ ​നേരത്തെ ​റെ​യി​ൽ​വേ​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നുകൾ അനുവദിച്ചിരുന്നു. 06555​ എ​സ്.​എം.​വി.​ടി​ ​ബം​ഗ​ളൂ​രു​-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​​​​​​, ​06041മം​ഗ​ളൂ​രു​ ​ജം​ഗ്ഷ​ൻ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത്, 01063 ലോ​ക​മാ​ന്യ​തി​ല​ക് -​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് എന്നീ ട്രെയിനുകളാണ് അനുവദിച്ചത്. എ​സ്.​എം.​വി.​ടി​ ​ബം​ഗ​ളൂ​രു​-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ​ ​രാ​ത്രി​ 10​ ​ന് ​പു​റ​പ്പെ​ട്ട് ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്തി​ൽ​ ​എ​ത്തി​ച്ചേ​രും.​ ​ഏ​പ്രി​ൽ​ 18,​ 25,​ ​മേ​യ് ​ര​ണ്ട്.​ ​ഒ​ൻ​പ​ത്,​ 16,​ 23,​ 30​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​സ​ർ​വീ​സ്. ഇ​തേ​ ​ട്രെ​യി​ൻ​ ​(06556​)​ ​തി​രി​ച്ച് ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് 2.15​ ​ന് ​യാ​ത്ര​ ​ആ​രം​ഭി​ച്ച് ​പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ 7.30​ ​ന് ​ബം​ഗ​ളൂ​രു​വി​ൽ​ ​എ​ത്തും.​ ​ഏ​പ്രി​ൽ​ 20,​ 27,​ ​മെ​യ് ​നാ​ല്,​ 11,​ 18,​ 25,​ ​ജൂ​ൺ​ ​ഒ​ന്ന് ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​സ​ർ​വീ​സ്.

മം​ഗ​ളൂ​രു​ ​ജം​ഗ്ഷ​ൻ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​സ​മ്മ​ർ​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​(​06041) ശ​നി​യാ​ഴ്ച​ക​ളി​ൽ​ ​വൈകീ​ട്ട് 6​ ​ന് ​മം​ഗു​ളൂ​രു​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന്​ ​പു​റ​പ്പെ​ട്ട് ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ 6.35​ ​ന് ​തു​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്തി​ലെത്തും.​ ​ഏ​പ്രി​ൽ​ 19,​ 26,​ ​മേ​യ് ​മൂ​ന്ന് ​എ​ന്നീ​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​സ​ർ​വീ​സ്.​ ​ഇ​തേ​ ​ട്രെ​യി​ൻ​ ​(06042​)​ ​ഞാ​യ​റാ​ഴ്ച​ ​വൈകീ​ട്ട് 6.40​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്തി​ൽ​ ​നി​ന്ന്​ ​പു​റ​പ്പെ​ട്ട് ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​മം​ഗ​ളു​രു​ ​ജം​ഗ്ഷ​നി​ൽ​ ​എ​ത്തും.​ ​പു​ല​ർ​ച്ചെ​ 1.47​ ​ന് ​കോ​ഴി​ക്കോ​ട് ​എ​ത്തി​ച്ചേ​രും.​ ​ഏ​പ്രി​ൽ​ 20, 27,​ ​മേയ് ​നാ​ല് ​എ​ന്നീ​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​സ​ർ​വീ​സ്.

മും​ബയ്​ ​ലോ​ക​മാ​ന്യ​തി​ല​കി​ൽ​ ​നി​ന്ന്​ ​എ​ല്ലാ​ ​വ്യാ​ഴാ​ഴ്ച​യും​ ​വൈ​കീ​ട്ട് 4​ ​ന് ​പു​റ​പ്പെ​ട്ട് ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ 10​ .45​ ​ന് തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്തി​ൽ​ ​സ​ർ​വീ​സ് ​അ​വ​സാ​നി​ക്കു​ന്ന​ ​ലോ​ക​മാ​ന്യ​തി​ല​ക്-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​സ്പെ​ഷ്യ​ൽ​ ​വീ​ക്ക്‌​ലി​ ​(​01063​) തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്തി​ൽ​ ​നി​ന്ന് ​എ​ല്ലാ​ ​ശ​നി​യാ​ഴ്ച​യും​ ​വൈ​കീ​ട്ട് 4.20​ ​ന് ​യാ​ത്ര​ ​തു​ട​ങ്ങി​ ​തി​ങ്ക​ൾ​ ​പു​ല​ർ​ച്ചെ​ 12.45​ ​ന് ​ലോ​ക​മാ​ന്യ​തി​ല​കി​ൽ​ ​എ​ത്തു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​-​ ​ലോ​ക​മാ​ന്യ​തി​ല​ക് ​സ്പെ​ഷ്യ​ൽ​ ​വീ​ക്ക്‌​ലി​ ​(01064​)​ ​എ​ന്നീ​ ​ട്രെ​യി​നു​ക​ളും​ ​അ​വ​ധി​ക്കാ​ല​ത്തേ​ക്ക് ​അ​നു​വ​ദി​ച്ച​വ​യാ​ണ്.​ ​മേ​യ് 31​ ​വ​രെ​ ​ഈ​ ​ര​ണ്ട് ​ട്രെ​യി​നു​ക​ളും​ ​സ​ർ​വീ​സ് ​ന​ട​ത്തും. മേ​യ് ​വ​രെ​യു​ള്ള​ ​മി​ക്ക​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​യാ​ത്ര​ക​ൾ​ക്കും​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​ടി​ക്ക​റ്റു​ക​ൾ​ ​കി​ട്ടാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​ഇതു കൂടി പരിഗണിച്ചാണ്​ ​കൂ​ടു​ത​ൽ​ ​മ​ല​യാ​ളി​ക​ൾ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ളും സ്പെഷ്യൽ കോച്ചുകളും അനുവദിച്ചിരിക്കുന്നത്. എന്നാൽ സ്പെഷ്യൽ ട്രെയിനുകളിൽ ഉൾപ്പെടെ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തത് സാധാരണ യാത്രക്കാർക്ക് ദുരിതമാവും.

12076 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി ( ചെയർകാർ കോച്ച് 1, ഇന്ന് മുതൽ 21 വരെ), 12075 കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്( ചെയർ കാർ കോച്ച് 1, ഇന്ന് മുതൽ 21 വരെ), 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്(സ്ലീപ്പർ ക്ലാസ് കോച്ച്1, 20 മുതൽ 22 വരെ), 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്( സ്ലീപ്പർ ക്ലാസ് കോച്ച് 1, 19 മുതൽ 21 വരെ), 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് ( സ്ലീപ്പർ ക്ലാസ് കോച്ച് 1, ഇന്ന് മുതൽ 22 വരെ), 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്( സ്ലീപ്പർ ക്ലാസ് കോച്ച് 1, 21 വരെ), 6343 തിരുവനന്തപുരം സെൻട്രൽ - മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ്( സ്ലീപ്പർ ക്ലാസ് കോച്ച് 1, 20 വരെ), 16344 മധുര ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്( സ്ലീപ്പർ ക്ലാസ് കോച്ച് 1, 18 മുതൽ 21 വരെ), 16187 കാരയ്ക്കൽ - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (സ്ലീപ്പർ ക്ലാസ് കോച്ച് 1, ഇന്ന് മുതൽ 20 വരെ), 16188 എറണാകുളം ജംഗ്ഷൻ - കാരക്കൽ എക്സ്പ്രസ് (സ്ലീപ്പർ ക്ലാസ് കോച്ച് 1, 19 മുതൽ 21 വരെ).