വായനശാല വാർഷികം

Friday 18 April 2025 12:02 AM IST
പടം: എൻ.പി.ചാത്തു സ്മാരക വായനശാല വാർഷികാഘോഷം നാദാപുരം പൊലീസ് എസ്.എച്ച്.ഒ. ശ്യാം രാജ്.ജെ.നായർ ഉദ്ഘാടനം ചെയ്യുന്നു,

നാദാപുരം: പെരുവൻകര എൻ.പി. ചാത്തു സ്മാരക വായനശാല വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന

സൗഹൃദ സമ്മേളനവും ലഹരിവിരുദ്ധ കാമ്പെയിനും നാദാപുരം പൊലീസ് എസ്.എച്ച്.ഒ. ശ്യാം രാജ്.ജെ.നായർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ചീരാമ്പത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി എ.മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി. കുമാരൻ , ബി. ജെ.പി ജില്ലാ കമ്മിറ്റി അംഗം പി.മധുപ്രസാദ്, ഒ.പി. മുഹമ്മദ്, വി.കെ. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. കേരളാ മിനി വോളിബോൾ സംസ്ഥാന ടീം അംഗം മുഹമ്മദ് ഷദിനെ ആദരിച്ചു. ചിത്രരചന, പെനാൽട്ടി കിക്ക് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. കൺവീനർ സി.രാജൻ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.പി.കുമാരൻ നന്ദിയും പറഞ്ഞു.