അഗ്നിരക്ഷാ സേന ദിനം ആചരിച്ചു

Friday 18 April 2025 12:02 AM IST
അഗ്നിരക്ഷാ സേന

മുക്കം: ദേശീയ അഗ്നിരക്ഷാ സേന ദിനം മുക്കം അഗ്നിരക്ഷസേനയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. 1944 ൽ മുംബയ് തുറമുഖത്ത് കപ്പലിന് തീപിടിച്ചപ്പോൾ തീയണയ്ക്കുന്നതിനിടെ പൊട്ടിത്തെറിയിൽ മരിച്ച 66 അഗ്നിരക്ഷ ജീവനക്കാരോടുള്ള ആദരസൂചകമായാണ് ഏപ്രിൽ 14 ദേശീയ അഗ്നിരക്ഷാ സേനാ ദിനമായി ആചരിക്കുന്നത്. മുക്കം ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പതാക ഉയർത്തി. മുക്കം ബസ് സ്റ്റാൻഡിൽ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിവരിക്കുന്ന ലഖുലേഖ വിതരണം ചെയ്തു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ, പി. അബ്ദുൽ ഷുക്കൂർ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ മുക്കം എന്നിവർ നേതൃത്വം നൽകി.