ഇന്ന് ദുഃഖവെള്ളി
Friday 18 April 2025 1:42 AM IST
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ വ്യക്തമാക്കുന്ന കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും തുടർന്ന് കബറടക്ക ശുശ്രൂഷകളും നടക്കും.