'ചീറ്റ' കുതിച്ചു, പിഴ 13.5 ലക്ഷം

Friday 18 April 2025 12:23 AM IST
'ചീറ്റ'

കോഴിക്കോട്: 'ചീറ്റ' കുതിച്ചു പാഞ്ഞതോടെ അ​ഴ​കു​ള്ള നഗരത്തിന്റെ അഴക് കെടുത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി. നാല് മാസം കൊണ്ട് ചീറ്റ ചുമത്തിയത് 13.5 ലക്ഷം പിഴ. അഴക് പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോർപ്പറേഷൻ ജനുവരിയിൽ ആരംഭിച്ച പ​രി​ശോ​ധ​ന​യി​ലാണ് ഇത്രയും അധികം പിഴ ഈടാക്കിയത്. 4100 സ്ഥാ​പ​നങ്ങളിൽ പരിശോധന നടത്തി.

പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ഹെൽത്ത് ആൻഡ് എൻവയൺമെന്റ് എൻഫോഴ്‌സ്‌മെന്റ് ടീം ഇൻ ആക്‌ഷൻ (ചീറ്റ) ടീമിന്റെ മൂന്ന് സംഘങ്ങളാണ് കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിൻതുടരുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയപ്പെട്ടിട്ടുണ്ടെങ്കിൽ ‘ചീറ്റ’ ടീം തത്സമയം ശുചീകരിക്കും. മാലിന്യംതള്ളുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ 5,000 രൂപ വരേയാണ്പിഴ ഈടാക്കുന്നത്.

ചീറ്റ പ്രവർത്തനം ഇങ്ങനെ

സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ഒ​രു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യും ഉൾപ്പെടുന്നതാണ് ഒരു ചീറ്റ ടീം. ഇവർ നോ​ർ​ത്ത്, സെ​ൻ​ട്ര​ൽ, സൗ​ത്ത് എ​ന്നി​ങ്ങ​നെ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത മൂ​ന്നു വാ​ഹ​ന​ങ്ങ​ളുമുണ്ട്. ഇവർ ദിവസവും പരിശോധന നടത്തും. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ജ​ലാ​ശ​യ​ങ്ങ​ൾ, തോ​ടു​ക​ൾ, പുഴകൾ, ഡ്രെ​യ്നേ​ജു​ക​ൾ തുടങ്ങിയവയിലൂടെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന വ്യ​ക്തി​ക​ളെ​യും

സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. മാത്രമല്ല പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുക, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കപ്പെടാത്ത സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തി സ്പോ​ട്ട് ഫൈ​ൻ ചു​മ​ത്തി നോ​ട്ടീ​സ് നൽകുകയും ചെയ്യും.

നഗരത്തെ വൃത്തിയാക്കി സൂക്ഷിക്കുകയാണ് ലക്ഷ്യം. ചീറ്റ സ്ക്വാ‌ഡുകൾ പ​രി​ശോ​ധ​ന നടത്തി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.പരിശോധന തുടരും ''- ഡോ. ​മു​ന​വ​ർ റ​ഹ്മാ​ൻ,

ഹെ​ൽ​ത്ത് ഓ​ഫി​സ​ർ