മെഗാ ക്വിസ് ഇന്ന്
Friday 18 April 2025 1:29 AM IST
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 44ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും കേന്ദ്ര സർക്കാർ പൊതുമേഖല ജീവനക്കാർക്കും സംഘടനകൾക്കുമായി സംഘടിപ്പിക്കുന്ന എൻ.അനിൽകുമാർ മെമ്മോറിയൽ മെഗാ ക്വിസ് മത്സരം ഏപ്രിൽ 18ന് അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. പി.സരിനാണ് ക്വിസ് മത്സരം നയിക്കുന്നത്. കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജഹാൻ മുഖ്യാഥിതിയാകും. ഒന്നും രണ്ടും മൂന്നും മത്സര വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും സമ്മാനമായി നൽകും. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തിപത്രവും നൽകും.