കട്ടിൽ വിതരണം ചെയ്തു
Friday 18 April 2025 1:33 AM IST
മുതലമട: നിർദ്ധനരായ പാലിയേറ്റീവ് കെയർ രോഗികൾക്ക് കട്ടിൽ വിതരണം നടത്തി. മുതലമട പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷം 3.5 ലക്ഷം രൂപ ചെലവഴിച്ച് 15 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജി.പ്രദീപ് കുമാർ, മെഡിക്കൽ ഓഫീസർ സി.ആർ.അരുൺരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജാസ്മിൻ ഷേക്ക്, പഞ്ചായത്തംഗം സതീഷ് തുടങ്ങിയവർ സംസാരിച്ചു.