ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ
കാലടി: ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന എൻ .എസ്.എസ് കാര്യാലയവും സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിനായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പരിപാടിയുടെ എറണാകുളം ജില്ലാതല ഉത്ഘാടനം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ സംസ്ഥാന എൻ.എസ്.എസ്.ഓഫീസർ ഡോ.ആർ.എൻ. അൻസർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് അദ്ധ്യക്ഷനായി. എക്സൈസ് അസി. കമ്മീഷണർ മുഹമ്മദ് ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ദീപ.കെ.ആർ, ഡോ.പി.എച്ച്. ഇബ്രാഹിംകുട്ടി, സിജോ ജോർജ്ജ്, ലിജോ ചെറിയാൻ, മുഹമ്മദ്സഹൽ.എ.എസ് ,എൽബി വർഗീസ്, രാജീവ്.പി. ആർ,അനൂപ് വി. പി എന്നിവർ സംസാരിച്ചു.