ടി.വി.ആർ.ഷേണായ് അനുസ്മരണം
കൊച്ചി: ടി.വി.ആർ. ഷേണായ് അനുസ്മരണം ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു. വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കേരള കൊങ്കണി സാഹിത്യ അക്കാഡമി ചെയർമാൻ ഗോവിന്ദ നായ്ക്ക് അദ്ധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഐ.സി.സി ജയചന്ദ്രൻ, കൊങ്കണി സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി. ഡി. നവീൻ കുമാർ, അഡ്വ. ഡി. ജി. സുരേഷ്, എം.എൻ. മദന ഷേണായ്, പി. പ്രകാശ്, വിജയകുമാർ കമ്മത്ത്, ഡോ. കെ. രാധാകൃഷ്ണൻ നായർ, പി. രംഗദാസ പ്രഭു, പി. എസ്. രാമാനന്ത റാവു, എ. എസ്. ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു.