വിജയിപ്പിക്കണം
Friday 18 April 2025 12:59 AM IST
വണ്ടൂർ : ഈ മാസം 26ന് കൊണ്ടോട്ടിയിൽ നടക്കുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ (ഈസ്റ്റ്) മാനേജ്‌മെന്റ് കോൺഫറൻസ് വിജയിപ്പിക്കുവാൻ പ്രസിഡന്റ് എ പി അബ്ദുല്ല ബാഖവിയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.എം.എ വണ്ടൂർ സോൺ വാർഷിക കൗൺസിൽ തീരുമാനിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് എം കെ.എം. ബഷീർ സഖാഫി ഉദ്ഘാടനം ചെയ്ത വാർഷിക കൗൺസിലിൽ എസ്.എം.എ ജില്ലാ സെക്രട്ടറി ശിഹാബുദ്ദീൻ നഈമി ചീരക്കുഴി മുഖ്യപ്രഭാഷണം നടത്തി. സോൺ സെക്രട്ടറി ഷംസുദ്ദീൻ അഞ്ചച്ചവിടി വാർഷിക വരവ് ചെലവ് പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എൻ വി ഹൈദ്രു പാണ്ടിക്കാട്, അബ്ദുല്ലത്തീഫ് സഖാഫി, മുജീബ് റഹ്മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.