വണ്ടുരിൽ ലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
Friday 18 April 2025 12:59 AM IST
വണ്ടൂർ : വണ്ടൂരിൽ ലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് . വണ്ടൂർ ടാക്സി സ്റ്റാൻഡിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യം ഗോളടിക്കുന്ന 13 പേർക്കാണ് സമ്മാനങ്ങൾ . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. അഫ്‌ലഹ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.ടി. അജ്മൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ടി.ജബീബ് സുക്കീർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ്, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് അറക്കൽ സക്കീർ ഹുസ്സൈൻ , കെ.എസ് .യു അസംബ്ലി പ്രസിഡന്റ് എം.കെ. അൻസിഫ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് പി.ടി. അസീം , ജൈസൽ എടപ്പറ്റ, ടി.പി. ഹാരിസ്, അനൂജ് കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു