ലൗലി ഹംസ ഹാജി അനുസ്മരണവും റോഡ് സുരക്ഷാ സമ്മേളനവും നടത്തി
Friday 18 April 2025 12:00 AM IST
മലപ്പുറം : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മലപ്പുറം ജില്ല സമ്മേളനവും ലൗലി ഹംസ ഹാജി അനുസ്മരണവും ബാങ്ക് എംപ്ലോയീസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു. റാഫ് വനിതാഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാത എസ്. വർമ്മ അദ്ധ്യക്ഷയായിരുന്നു. ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലയിലെ 101 ടൗണുകളിലായി റോഡ് സുരക്ഷാ ബോധവത്കരണം, ലഹരി വ്യാപനം തടയൽ, ശുചിത്വ പരിപാലനം എന്നിവയ്ക്കായി അഡ്മാസ് ഒരുക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന വീഡിയോ വാൾ പ്രദർശനം നടത്താനും തീരുമാനമായി. ഏപ്രിൽ 21ന് രാവിലെ 10ന് കളക്ടറേറ്റിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് മുഖ്യാതിഥിയാവും. ജില്ലയിലെ പൊലീസ്, മോട്ടോർ വാഹന, എക്‌സൈസ് അടക്കമുള്ള വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ സംബന്ധിക്കും.