മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ വിപണിയിൽ

Friday 18 April 2025 12:46 AM IST

കൊച്ചി: മോട്ടോറോളയുടെ എഡ്ജ് 60 ലൈനപ്പിൽ ആദ്യ സ്മാർട്ഫോണായ എഡ്ജ് 60 ഫ്യൂഷൻ പുറത്തിറങ്ങി. 96.3 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, സൈഡുകളിൽ 45 ഡിഗ്രി കർവ്, പി.ഒ.എൽ.ഇ.ഡി ഡിസ്‌പ്ളേ 4500 നിറ്റിന്റെ പീക് ബ്രൈറ്റ്‌നെസ്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ കെയർ, ഡിസ്‌പ്ളേ ബ്രൈറ്റ്‌നെസ് ക്രമീകരിച്ച് സ്ക്രീൻ ഫ്ലിക്കർ കുറയ്ക്കുന്ന ഡി.സി ഡിമ്മിംഗ് തുടങ്ങിയ പ്രേത്യേകതകളുണ്ട്. ഇമ്മേഴ്സീവ് 1220പി 1.5കെ സൂപ്പർ എച്ച്.ഡി റെസല്യൂഷനിൽ നാലു വശവും കർവ്ഡ് ഡിസ്‌പ്ളേ, ലോകത്തിലെ ആദ്യത്തെ ട്രൂ കളർ സോണി-ലൈറ്റിയ 700സി 50എംപി ക്യാമറ, സെഗ്മെന്റിലെ മികച്ച മോട്ടോ എ.ഐ എന്നിവയുമായി വരുന്ന എഡ്ജ് 60 ഫ്യൂഷൻ 3 പാന്റോൺ ക്യൂറെറ്റഡ് നിറങ്ങളിലും പ്രീമിയം വീഗൻ ലെതർ ഫിനിഷുകളിലും ലഭ്യമാണ്.

വില

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ 20,999 രൂപ .

8 ജിബി+256 ജിബി സ്റ്റോറേജിലും, 22,999 രൂപ ആരംഭ വിലയിൽ