പലിശ കുറച്ച് യൂറോപ്യൻ യൂണിയൻ കേന്ദ്ര ബാങ്ക്
Friday 18 April 2025 12:47 AM IST
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധ നടപടികളിൽ ഉലയുന്ന സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരാൻ യൂറോപ്യൻ കേന്ദ്ര ബാങ്ക്(ഇ.സി.ബി) വീണ്ടും പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. അമേരിക്ക ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി നേരിടാനാണ് പലിശ കുറച്ചത്. ഇതോടെ യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ കാൽ ശതമാനം കുറഞ്ഞ് 2.25 ശതമാനമാകും. അമേരിക്കയും ചൈനയും മത്സരിച്ച് തീരുവ വർദ്ധിപ്പിക്കുന്നതിനാൽ ലോക വിപണികൾ കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഇ.സി.ബി ബാങ്ക് വിലയിരുത്തുന്നത്. നാണയപ്പെരുപ്പം ഉയരാൻ സാദ്ധ്യതയുണ്ടെങ്കിലും സാമ്പത്തിക വളർച്ചയ്ക്ക് ഉണർവ് നൽകാനാണ് ഇ.സി.ബി പ്രാമുഖ്യം നൽകുന്നത്.