ഇൻഫോസിസ് അറ്റാദായത്തിൽ ഇടിവ്
Friday 18 April 2025 12:48 AM IST
കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ ശക്തമായതോടെ രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 12 ശതമാനം ഇടിവോടെ 7,033 കോടി രൂപയിലെത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ കമ്പനിയുടെ വരുമാനം 7.9 ശതമാനം ഉയർന്ന് 40,928 കോടി രൂപയായി. വിദേശ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലപ്പെടുത്തിയതിനാൽ മികച്ച നേട്ടമുണ്ടാക്കാനായെന്ന് ഇൻഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ സലിൽ പരേഖ് പറഞ്ഞു. ഓഹരി ഒന്നിന് 22 രൂപയാണ് ഇൻഫോസിസ് ലാഭവിഹിതമായി നൽകിയത്.