ഗോപു നന്തിലത്ത് ജി മാർട്ടിൽ ഈസ്റ്റർ സെയിൽ

Friday 18 April 2025 12:56 AM IST

  • ചില്ലാക്‌സ് ഓഫറിലൂടെ പത്ത് മാരുതി കാറുകൾ നറുക്കെടുപ്പിലൂടെ നേടാം

ഉത്‌പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവ്

തൃശൂർ: ഈസ്റ്റർ നാളിൽ കൈനിറയെ ഓഫറുമായി നന്തിലത്ത് ജി മാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. ചില്ലാക്‌സ് ഓഫറിലൂടെ 10 മാരുതി എസ്‌പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ നേടാം. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കമ്പനികളിൽ നിന്നും നേരിട്ട് പർച്ചേസ് ചെയ്യുന്ന അധികലാഭമാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്.

കമ്പനികൾ നേരിട്ട്ന ൽകുന്ന ഓഫറുകൾക്കും എക്‌സ്‌റ്റൻഡ് വാറന്റികൾക്കും പുറമേയാണിത്.

ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ, പലിശയില്ലാതെ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള ഇ.എം.ഐ ഫിനാൻസ്, നോ കോസ്റ്റ് ഇ.എം.ഐ, സീറോ പ്രോസസിംഗ് സ്‌കീമുകൾ, കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.