രാഹുലിനെതിരെ ഭീഷണി വേണ്ട:മുരളീധരൻ

Friday 18 April 2025 12:17 AM IST

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ബി.ജെ.പി ഭീഷണി നേരിടാൻ കരുത്തുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്ന് കെ.മുരളീധരൻ. കാലുകുത്താൻ വിടില്ല എന്ന ഭീഷണി നമുക്ക് കാണാം. അങ്ങനെ നോക്കിയാൽ ഒരു ബി.ജെ.പി നേതാക്കന്മാരും മര്യാദയ്ക്ക് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട്ടെ പുതിയ ഡി.സി.സി ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം ഇടപെടുമെന്നും ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത് വിവാദമാക്കേണ്ട, എത്താതിരുന്നത് അസുഖം കാരണമാണെന്നും പറഞ്ഞു.ക്രൈസ്തവരോട് കേരളത്തിന് പുറത്ത് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് ബി.ജെ.പി. മുനമ്പത്ത് കേന്ദ്രമന്ത്രി വന്നതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണവർ. മുഖ്യമന്ത്രി സ്ത്രീത്വത്തെക്കുറിച്ച് കൂടുതൽ വാചാലനാവുമ്പോൾ 51 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരൻ മരിച്ചുകിടക്കുന്നത് കാണേണ്ടിവന്ന അമ്മയും ഒരു സ്ത്രീയാണെന്ന് മറക്കരുതെന്നും മുരളീധരൻ പറഞ്ഞു.

എ.​ഐ​ ​ക്യാ​മ​റ​ ​പി​ഴ​:​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​നി​ര​ത്തു​ക​ളി​ലെ​ ​എ.​ഐ​ ​ക്യാ​മ​റ​ക​ൾ​ ​പി​ഴ​യി​ട്ട​ ​വാ​ഹ​ന​മു​ട​മ​ക​ൾ​ക്ക് ​നോ​ട്ടീ​സ​യ​ച്ചു​ ​തു​ട​ങ്ങി.​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ൾ​ ​കു​റ​ച്ച് ​നാ​ളാ​യി​ ​കൃ​ത്യ​മാ​യി​ ​നോ​ട്ടീ​സ് ​അ​യ​ച്ചി​രു​ന്നി​ല്ല.​ ​ഇ​ത് ​പ​രി​ഹ​രി​ച്ചു.​ ​ഇ​തു​ ​വ​രെ​ 50​ ​ല​ക്ഷം​ ​നോ​ട്ടീ​സു​ക​ളാ​ണ് ​അ​യ​ച്ച​ത്.​ 170​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ല​ഭി​ച്ച​ ​പി​ഴ​ത്തു​ക.​ 2023​ൽ​ 4080​ ​പേ​ർ​ ​റോ​ഡ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു.​ 2024​ൽ​ 3774​ ​ആ​യി​ ​കു​റ​ഞ്ഞു.​ 2023​ൽ​ 48,091​ ​അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ​ 2024​ൽ​ ​ഇ​ത് 48,919​ ​ആ​യി.

ജൈ​വ​വൈ​വി​ധ്യ​ ​പ​ഠ​നോ​ത്സ​വ​വും​ ​ക്വി​സ് ​മ​ത്സ​ര​വും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ജൈ​വ​വൈ​വി​ധ്യ​ ​പ​ഠ​നോ​ത്സ​വും​ ​ക്വി​സ് ​മ​ത്സ​ര​വും​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​അ​ടി​മാ​ലി​യി​ൽ​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ​ ​യു.​എ​ൻ.​ഡി.​പി​ ​പ​ദ്ധ​യി​ലു​ൾ​പ്പെ​ടു​ത്തി​ ​സ്ഥാ​പി​ച്ച​ ​നീ​ല​ക്കു​റി​ഞ്ഞി​ ​ജൈ​വ​വൈ​വി​ധ്യ​ ​വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്റെ​ ​ക​മ്യൂ​ണി​റ്റി​ത​ല​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​ജൈ​വ​വൈ​വി​ധ്യ​ത്തെ​ ​കു​റി​ച്ചു​ള്ള​ ​അ​വ​ബോ​ധം​ ​കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ലോ​ക​ ​ജൈ​വ​വൈ​വി​ധ്യ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പ​ഠ​നോ​ത്സ​വ​വും​ ​ക്വി​സ് ​മ​ത്സ​ര​വും​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ 25​ന് ​ബ്ലോ​ക്കു​ത​ല​ത്തി​ലും​ 29​ന് ​ജി​ല്ലാ​ത​ല​ത്തി​ലും​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ക്വി​സ് ​മ​ത്സ​ര​ത്തി​ലെ​ ​വി​ജ​യി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ​മേ​യ് 16​ ​മു​ത​ൽ​ ​മൂ​ന്നു​ ​ദി​വ​സം​ ​അ​ടി​മാ​ലി​യി​ലും​ ​മൂ​ന്നാ​റി​ലു​മാ​യി​ ​പ​ഠ​നോ​ത്സ​വ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ 7,8,9​ ​ക്ലാ​സു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ​ ​ജി​ല്ലാ​ ​ഓ​ഫീ​സ്,​റി​സോ​ഴ്സ് ​പേ​ഴ്സ​ൺ​മാ​ർ​ ​വ​ഴി​ ​മ​ത്സ​രം​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നാ​വും.​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 9496100303,​ 9539123878