വൈദ്യുതി പൊതു തെളിവെടുപ്പ് 22ന്

Friday 18 April 2025 12:21 AM IST

തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ പ്രവർത്തന വ്യവസ്ഥകളിലുള്ള മൂന്നാം ഭേദഗതി സംബന്ധിച്ച് 22ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പ് നടത്തും.രാവിലെ 11ന് കമ്മിഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിലാണ് തെളിവെടുപ്പ്. തപാലായും ഇ.മെയിലായും അഭിപ്രായങ്ങൾ അറിയിക്കാം.വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.ഇ.മെയിൽ: kserc@erckerala.org.ഫോൺ: 04712735544.