ലോഗോ ക്ഷണിച്ചു
Thursday 17 April 2025 11:35 PM IST
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ കരുതലാകാം കരുത്തോടെ സമ്പൂർണ രക്ഷാകർതൃ ശാക്തീകരണ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്ന് ലോഗോ ക്ഷണിക്കുന്നു. വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം അക്രമവാസന എന്നിവ നേരിടാനുള്ള പദ്ധതിയാണിത്. `കരുതലാകാം കരുത്തോടെ - സമഗ്ര രക്ഷാകർതൃ ശാക്തീകരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്' എന്ന ശീർഷകം ഉൾക്കൊള്ളുന്നതും പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പ്രതിഫലിക്കുന്നതുമായിരിക്കണം ലോഗോ. മികച്ച ലോഗോയ്ക്ക് 2501 രൂപ സമ്മാനം നൽകും. എ ഫോർ സൈസിൽ പി.ഡി.എഫ് ആയും എഡിറ്റബിൾ ഫോർമാറ്റിലും തയ്യാറാക്കിയ ലോഗോ 22 നകം vidyakiranampta@gmail.com എന്ന വിലാസത്തിൽ ലഭിയ്ക്കണം.