നിർമ്മാണ ഉദ്ഘാടനം
Thursday 17 April 2025 11:38 PM IST
ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിൽ പട്ടങ്ങാട് വാർഡിലെ 81 -ാം നമ്പർ കണ്ണങ്കര അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി. എം.എം .സി .ചെയർമാൻ എം.എച്ച് റഷീദ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആർ. രാധാബായ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ , ഹേമലതാ മോഹൻ, ബീനാ ചിറമേൽ മറിയക്കുട്ടി, കെ.പി. പ്രദീപ്, ഇ.റ്റി. അനിൽകുമാർ, എൻ. മോഹനൻ, പുഷ്പ കുമാരി എന്നിവർ സംസാരിച്ചു. 20ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.