സമ്മർക്യാമ്പ്

Thursday 17 April 2025 11:39 PM IST

ചെങ്ങന്നൂർ: മുളക്കുഴ സെന്റ് ഗ്രേഗോറിയസ് സ്കൂളിൽ സമർ ക്യാമ്പ് സംഘടിപ്പിക്കുന്നു. എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ക്യാമ്പ് 21 മുതൽ മേയ് 13വരെ നടക്കും.സ്വിമ്മിംഗ്, ചെസ്, ഫോക് ഡാൻസ്,എക്സ്പോഷർ ട്രെയിനിങ്, പബ്ലിക് സ്പീകിംഗ്, റോളർ സ്കറ്റിംഗ്, ഫുട്ബോൾ, ജർമൻ ഭാഷാ പഠനം, ബാൻഡ് പ്രാക്ടീസ് തുടങ്ങിയ വിവിധ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.

വിദ്യാർത്ഥികളുടെ സമ്മർ അവധിയെ മെച്ചപ്പെടുത്താനും അവരിൽ പുതുമയുള്ള കഴിവുകൾ വളർത്താനും സഹായിക്കുന്ന തരത്തിൽ പരിപാടികൾ രൂപകല്പന ചെയ്തിട്ടുള്ളതായി സ്കൂൾ അധികൃതർ അറിയിച്ചു..