വിൻസിയുടെ ദുരനുഭവം സെറ്റിൽ തന്നെ പരിഹരിച്ചു

Friday 18 April 2025 12:39 AM IST

കൊച്ചി: ഷൈൻ ടോം ചാക്കോയിൽ നിന്ന് വിൻസി അലോഷ്യസിന് ദുരനുഭവം നേരിടേണ്ടിവന്നത് എടപ്പാളിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ. അണിയറ പ്രവർത്തകർ സെറ്റിൽ തന്നെ പ്രശ്‌നം തീർപ്പാക്കി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിൻസി ആവർത്തിച്ചതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്.

റിഹേഴ്സലിനിടെ നടന്റെ വായിൽ നിന്ന് വെളുത്ത വസ്തു പുറത്തേക്ക് തെറിച്ചുവീണത് കണ്ടു. വസ്ത്രം മാറാൻ പോയപ്പോൾ താൻ മാറ്റിത്തരാമെന്ന് നടൻ പറഞ്ഞു. ലൈംഗികചുവയോടെ സംസാരിച്ചെന്നുമാണ് സിനിമാ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി പറയുന്നത്.

ഷൂട്ടിംഗ് സെറ്റിൽ രൂപീകരിച്ച പരാതി പരിഹാര സമിതിയെ വിൻസി വിവരം അറിയിച്ചിരുന്നു. വനിതകൾ ഉൾപ്പെട്ട സമിതിയോട് നടൻ ക്ഷമ പറഞ്ഞതോടെ വിൻസി പരാതി ഒഴിവാക്കി. സംവിധായകൻ, ഛായാഗ്രാഹകൻ, നിർമ്മാതാവ് എന്നിവർ നടന് കർശനമായ താക്കീതും നൽകിയതോടെ പിന്നീട് പ്രശ്നങ്ങളുണ്ടായില്ല. സിനിമ പൂർത്തീകരിക്കാൻ വിൻസി സഹകരിച്ചു. സിനിമയ്‌ക്ക് ദോഷകരമാകുമെന്നതിനാലാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് വിൻസി വെളിപ്പെടുത്തി.

പ​രി​ശോ​ധി​ക്കാ​ൻ​ ​അ​മ്മ​യു​ടെ മൂ​ന്നം​ഗ​ ​സ​മി​തി

കൊ​ച്ചി​:​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച് ​ശ​ല്യം​ ​ചെ​യ്‌​ത​ ​ന​ട​ന്റെ​ ​പേ​ര് ​സ​ഹി​തം​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​ൻ​ ​അം​ഗ​മാ​ണെ​ങ്കി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​താ​ര​സം​ഘ​ട​ന​യാ​യ​ ​അ​മ്മ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ്ര​ശ്‌​നം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​മൂ​ന്നം​ഗ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കാ​ൻ​ ​അ​ഡ്ഹോ​ക്ക് ​ക​മ്മി​റ്റി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​എ​ക്‌​സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​വി​നു​ ​മോ​ഹ​ൻ,​ ​സ​ര​യു,​ ​അ​ൻ​സി​ബ​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ. വി​ൻ​സി​യു​മാ​യി​ ​അ​ഡ്ഹോ​ക് ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സം​സാ​രി​ച്ചു.​ ​വി​ൻ​സി​യു​ടെ​ ​നി​ല​പാ​ടി​നെ​ ​അം​ഗീ​ക​രി​ച്ചു.​ ​പൂ​ർ​ണ​പി​ന്തു​ണ​യും​ ​അ​റി​യി​ച്ചു.