ജാഗ്രത പാലിക്കണം

Thursday 17 April 2025 11:40 PM IST

പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ പരിവാഹൻ ഇ-ചെലാൻ എന്നപേരിൽ, ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. വാട്സാപ്പിലോ ഇ-മെയിലായോ എസ്.എം.എസ് ആയോ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ വരുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമാനുസൃതം എന്ന് തോന്നുന്ന തരത്തിൽ പൊലീസ്, മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ ലോഗോകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. സൈബർ തട്ടിപ്പുകൾക്ക് ഇരകളായാൽ 1930 എന്ന ടോൾ ഫ്രീ നമ്പരിൽ രജിസ്റ്റർ ചെയ്യണം. ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ നമ്പർ 9497961078ലോ, cyberpspta.pol@kerala.gov.inമെയിൽ ഐ.ഡിയിലോ ഇത്തരം പരാതി അറിയിക്കാം.