പരിഷത്ത് ഉദ്ഘാടനം

Thursday 17 April 2025 11:41 PM IST

മലയാലപ്പുഴ. ഭാരതത്തിന്റെ വിപുലമായ വൈജ്ഞാനിക സമ്പത്ത് മഹത്തരമായ രാഷ്ട്രമെന്ന സങ്കല്പത്തിൽ സമഗ്രമായി നിലനിർത്തുന്നതാണ് നാലു വേദങ്ങളുടെ തൂണിൽ ഉറച്ചു നിൽക്കുന്ന വൈജ്ഞാനിക സമ്പത്തെന്ന് മാവേലിക്കര ഉംറനാട് സിദ്ധാശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു .ഹിന്ദു ധർമ്മ പ്രചാരണ സഭയുടെ ഇരുപത്തിമൂന്നാമത് പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. അഖലേഷ് എസ് കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു തുള്ളൽ കലാകാരൻ നിഖിൽ മലയാലപ്പുഴയെ ആദരിച്ചു .യമുന സന്തോഷ് .രാജേന്ദ്രൻ നായർ വിലങ്ങുപാറ കോയിക്കൽ. ജ്ഞാനശേഖരൻപിള്ള. വിജയൻ എസ് രാമമംഗലത്ത് രവീന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു