അപകടങ്ങൾ ഒഴിവാക്കണം

Thursday 17 April 2025 11:42 PM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണണെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ശബരിമല സീസണിലും പ്രത്യേക അവസരങ്ങളിലും കണമലയിലും അപകട സാദ്ധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പൊലീസിനെ വിന്യസിക്കണം. അപകട വളവിനു മുമ്പുതന്നെ വാഹനങ്ങൾ നിർത്തി യാത്രക്കാർക്ക് മുന്നറിയിപ്പ് കൊടുക്കണം. സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. നിലവാരമില്ലാത്ത ക്രാഷ് ബാരിയറുകൾ മാറ്റി പകരം ശക്തമായ സുരക്ഷാ ഘടകങ്ങൾ സ്ഥാപിക്കണം. തീർത്ഥാടനപാതയിലുടനീളം സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.