ലഹരിവേട്ട: പൊലീസിൽ പ്രത്യേക വിഭാഗം വേണമെന്ന് ശുപാർശ
Friday 18 April 2025 12:46 AM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ ഓപ്പറേഷനുകൾക്കായി പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം സ്പെഷ്യൽ ടീമുകളെ നിയോഗിക്കാനാണ് പൊലീസ് ആസ്ഥാനം സർക്കാരിന് ശുപാർശ നൽകിയത്. മേൽനോട്ടത്തിന് എൻഫോഴ്സ്മെന്റ് ഡി.ഐ.ജിയുടെ തസ്തിക സൃഷ്ടിക്കണം. മറ്റുസംസ്ഥാനങ്ങളിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക വിഭാഗത്തിനാണ് ലഹരിവേട്ടയുടെ ചുമതല. രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതും ലഹരിയിടപാടുകാരെ നിരീക്ഷണത്തിലാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതും സംഘത്തിന്റെ ചുമതലയാണ്.