വിൻസിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കും: എം.ബി.രാജേഷ്
Friday 18 April 2025 12:47 AM IST
തൃശൂർ: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമായാണ് കാണുന്നതെന്നും സാദ്ധ്യമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി എന്ന നിലയിലല്ല, പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അന്വേഷണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കേസ് ഉണ്ടായിരുന്നത്. പൊലീസ് വരുത്തിയ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് വെറുതെ വിടുന്നതെന്ന് കോടതി വിമർശിച്ചിരുന്നു. ഈ സർക്കാർ അതിന് ഉത്തരവാദിയല്ലെന്നും എം.ബി.രാജേഷ് വിശദീകരിച്ചു.