വാർഡ് പുനർവിഭജനം: ആക്ഷേപവുമായി യു.ഡി.എഫ്

Friday 18 April 2025 12:51 AM IST

തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകാനിരിക്കെ വീണ്ടും ആക്ഷേപവുമായി യു.ഡി.എഫ്. വാർഡ് വിഭജനത്തിന്റെ കരടിൻമേൽ പരാതി ഉന്നയിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിലിമിറ്റേഷൻ കമ്മിഷൻ പുനഃപരിശോധന നടത്തുന്നുവെന്നാണ് ആക്ഷേപം. ഇതിന് പിന്നിലുള്ള താത്പര്യം ദുരൂഹമാണെന്നും യു.ഡി.എഫിന്റെ ഭാഗമായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ ചെയർമാൻ എം.മുരളി ആരോപിച്ചു. അതേസമയം,അടഞ്ഞുകിടക്കുന്ന ഫ്ളാറ്റുകളും വീടുകളും കണ്ടെത്തി ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാൻ കമ്മിറ്റി ഒരു നടപടിയുമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.