സൂപ്പർ കപ്പ് ഞായറാഴ്ച മുതൽ

Thursday 17 April 2025 11:53 PM IST

ഭുവനേശ്വർ : ഐ.എസ്.എൽ - ഐ ലീഗ് ക്ളബുകളെ ഉൾപ്പെടുത്തി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിന് ഞായറാഴ്ച ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാകും.ഐ.എസ്.എല്ലിലെ 13ക്ളബുകളും ഐ ലീഗിലെ മൂന്ന് ക്ളബുകളും ഉൾപ്പടെ 16 ടീമുകളാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അതേസമയം ഐ ലീഗ് കിരീടപ്രശ്നത്തിന്റെ പേരിൽ ചർച്ചിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് കേരള ബ്ളാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം.