അഭിഷേക് നായരെ പുറത്താക്കിയേക്കും
Thursday 17 April 2025 11:56 PM IST
മുംബയ് : കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ടീമിനുള്ളിലെ വിവരങ്ങൾ ചോർന്നതിന്റെ പേരിൽ സഹപരിശീലക സ്ഥാനത്തുനിന്ന് അഭിഷേക് നായരെ ബി.സി.സി.ഐ പുറത്താക്കുമെന്ന് സൂചന.ഫീൽഡിംഗ് കോച്ച് ടി.ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവർക്കെതിരെയും നടപടി വരും. ക്യാപ്ടൻസിയെച്ചൊല്ലിൽ ടീമിൽ തർക്കമുള്ളതായും ചീഫ് കോച്ച് ഗൗതം ഗംഭീർ യുവതാരം സർഫറാസ് ഖാനെ ശാസിച്ചതായും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പേരിലാണ് നടപടി. എട്ടുമാസം മുമ്പ് ഗംഭീറിനെ ചീഫ് കോച്ചായി നിയമിച്ചപ്പോൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ ഒപ്പമുണ്ടായിരുന്ന അഭിഷേകിനെ സഹപരിശീലകനാക്കിയത്.