ബസ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണം
Friday 18 April 2025 12:56 AM IST
കരുനാഗപ്പള്ളി: തഴവാ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുറ്റിപ്പുറം മാർക്കറ്റിന് സമീപമുള്ള ജീർണിച്ച വെയിറ്റിംഗ് ഷെഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തഴവാ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പൗരസമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. തഴവാഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മുൻഅംഗവും പൗരസമിതിയുടെ ജനറൽ സെക്രട്ടറിയുമായ ഖലിലുദ്ദീൻ പൂയപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.ബാബു രാജ് അദ്ധ്യക്ഷനായി. മുഹമ്മദ്ഷാ, രക്ഷാധികാരി കൈതവനത്തറ ശങ്കരൻ കുട്ടി, ജോൺ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു, എം.സി.വിജയകുമാർ ,ശിവപ്രസാദ്, തഴവാ മുസ്തഫാ , മോഹനൻ സബർമതി , ശ്യാംലാൽ, ശശിധരൻ , കാട്ടൂർ രാജേന്ദ്രൻ , മേലൂട്ട് പ്രസന്നകുമാർ, അഡ്വ.എം.എ.ആസാദ് എന്നിവർ സംസാരിച്ചു. ബിജു വാലേൽ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.