പുനലൂരിൽ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Friday 18 April 2025 12:47 AM IST
പുനലൂരിൽ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ: നാല് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പുനലൂർ പൊലീസ് പിടികൂടി. വാളക്കോട് പ്ലാച്ചേരി രേവതി ഭവനിൽ സായുഷ് ദേവ് (24), മണിയാർ പരവട്ടം സുധീഷ് ഭവനിൽ സുമേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച പുലർച്ചെ പരവട്ടം മുഖത്തല ജംഗ്ഷനിൽ നിന്ന് ഇവരെ പിടികൂടിയത്.

നാളുകളായി പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ പുനലൂർ തൊളിക്കോട് നിന്ന് പരവട്ടത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രതികൾ. പരവട്ടം മുഖത്തല ജംഗ്ഷനിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു. പ്രതികളുടെ ട്രാക്ക്സ്യൂട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീം അംഗങ്ങളെ കൂടാതെ പുനലൂർ എസ്.എച്ച്.ഒ ടി.രാജേഷ് കുമാർ, എസ്.ഐമാരായ അനീഷ്, ഷാജഹാൻ, സി.പി.ഒമാരായ ജെസ്നോ കുഞ്ഞച്ചൻ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.