ഗതാഗത നിയമലംഘനം: 32.49ലക്ഷം രൂപ പിഴ ചുമത്തി

Friday 18 April 2025 2:52 AM IST

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പൊലീസ് 32.49 ലക്ഷം പിഴയീടാക്കി. 84 കേസുകളെടുത്തു. പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ 40,791 വാഹനങ്ങൾ പരിശോധിച്ചു. 10,227 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാന പാതകളിൽ 3,760,ദേശീയ പാതകളിൽ 2,973,മറ്റ് പാതകളിൽ 3,494 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതയ്ക്കും 1,211 പേർക്കും അനധികൃത പാർക്കിംഗിന് 6,685 പേർക്കും പിഴ ചുമത്തി. പരിശോധനകൾ തുടരുമെന്ന് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.