തെരുവുനായ ആക്രമണം: 12 കാരിക്ക് ഗുരുതര പരിക്ക്

Friday 18 April 2025 2:52 AM IST

കണിയാമ്പറ്റ (വയനാട്): മില്ലുമുക്കിൽ തെരുവുനായ ആക്രമണത്തിൽ 12-കാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആറരയോടെ മദ്രസയിലേക്ക്‌ പോകുവായിരുന്ന വിദ്യാർത്ഥിനിയെ പള്ളിത്താഴയിൽ വച്ച് നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കൈകാലുകളിലും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനോട് ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ ഭാഗത്ത് മാത്രം നിരവധിപേർക്കാണ് നായയുടെ കടിയേറ്റിട്ടുള്ളത്.