കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Saturday 19 April 2025 12:05 PM IST

മലപ്പുറം: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹർബയാണ് (20) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊണ്ടോട്ടി സർക്കാർ കോളേജിലെ രണ്ടാം വർഷ ബിഎ ഉറുദു വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.