ജർമ്മൻ ഫിലിം ഫെസ്റ്റിവൽ
Saturday 19 April 2025 4:19 PM IST
കൊച്ചി: ജർമ്മൻ സാംസ്കാരിക വേദിയായ ഗൊയ്‌ഥെ-സെൻട്രവും കൊച്ചിൻ ഫിലിം സൊസൈറ്റി, ചാവറ കൾച്ചറൽ സെന്റർ എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ജർമ്മൻ ഫിലിം ഫെസ്റ്റിവൽ 22, 23 തീയതികളിൽ ചാവറ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ഉച്ചയ്ക്ക് 2.30ന് നാഹ്‌സ്കസ്, 4.30ന് അലെ റെഡെൻ ഉബർസ് വെറ്റർ, 6.30ന് ഐവി വീ ഐവി എന്നീ സിനിമകൾ പ്രദർശിപ്പിക്കും. 23ന് വൈകിട്ട് 3.30ന് ലെ പ്രിൻസ്, ആറിന് തൗബാബ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.